ഹരിപ്പാട്: മരം വീണു ബ്ലോക്ക് പഞ്ചായത്ത് അംഗത്തിന്റെ വീട് തകർന്നു. അഞ്ചു കുട്ടികൾ ഉൾപ്പെടെ വീട്ടിലുണ്ടായിരുന്ന 12 പേർ പരിക്കില്ലാതെ രക്ഷപ്പെട്ടു.

ഹരിപ്പാട് ബ്ലോക്ക് പഞ്ചായത്ത് അംഗം പല്ലന പാനൂർ ഇടയില പറമ്പിൽ ഒ.എം. ഷരീഫിന്റെ (വക്കം ബി) വീടാണ് ഞായറാഴ്ച പുലർച്ചെ 2.30 ന് സമീപത്തെ പുരയിടത്തിൽ നിന്ന പ്ലാവ് വീണു തകർന്നത്. ആർക്കും പരിക്കേൽക്കാതിരുന്നത് ഭാഗ്യമായി. റവന്യു ഉദ്യോഗസ്ഥർ സ്ഥലത്തെത്തി നാശനഷ്ടങ്ങൾ വിലയിരുത്തി.