ഹരിപ്പാട്: നഗരസഭയിലെ ഒരു വനിതാ കൗൺസിലർ ഉൾപ്പടെ ഏഴു പേർക്ക് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചു. ആദ്യം രണ്ട് ഉദ്യോഗസ്ഥർക്കാണ് നഗരസഭ ഓഫീസിൽ രോഗം സ്ഥിരീകരിച്ചത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് അഞ്ച് പോസിറ്റീവ് കേസുകൾ കണ്ടെത്തിയത്. ഇതോടെ ഓഫീസ് തുറക്കുന്നത് നീളും.
ചെയർപേഴ്സണും, കൗൺസിലർമാരും മാദ്ധ്യമ പ്രവർത്തകരും ഉൾപ്പടെ നൂറിലേറെ പേരാണ് നിരീക്ഷണത്തിൽ കഴിയുന്നത്. ഇവരുടെ പരിശോധന 23ന് നടക്കും. ഇതിന് ശേഷമാകും നഗരസഭയുടെ പ്രവർത്തനം സംബന്ധിച്ച തീരുമാനമെടുക്കുന്നത്.