bnn

ഹരിപ്പാട്: ഓൾ കേരള ഓട്ടോമൊബൈൽ വർക്ക്ഷോപ്പ് കേരളുടെ ഹരിപ്പാട് യൂണിറ്റിന്റെ സ്പെഷ്യൽ കൺവൻഷൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു. അപകടത്തിൽ മരിച്ച അംഗത്തിന്റെ കുടുംബത്തിനുള്ള ഇൻഷ്വറൻസ് സഹായം ചടങ്ങിൽ വിതരണം ചെയ്തു. ജില്ലാ പ്രസിഡന്റ് യൂസഫ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി പാളയം സാബു, വൈസ് പ്രസിഡന്റ് കൊട്ടാരക്കര കൃഷ്ണൻകുട്ടി, സംസ്ഥാന സെക്രട്ടറി ശശീന്ദ്രൻ, ജഗദീഷ്, വിജിത്ത്, പ്രവീൺ, ലോറൻസ്, സുജിത് കൊട്ടാരത്തിൽപറമ്പിൽ തുടങ്ങിയവർ സംസാരിച്ചു.