ഹരിപ്പാട്: കേരള പുനർനിർമ്മാണ പദ്ധതി പ്രകാരം ഹരിപ്പാട് മുനിസിപ്പാലിറ്റിയിൽ 3.83 കോടി​ രൂപയുടെ നി​ർമാണപ്രവർത്തനങ്ങൾക്ക് ടെൻഡർ നടപടിയായതായി രമേശ് ചെന്നിത്തല അറിയിച്ചു. ഹരിപ്പാട് നഗരസഭയിലെ പളളിമേട റെയിൽവേ സ്റ്റേഷൻ റോഡ്- 18 ലക്ഷം, എൻ.എച്ച്-സംഗമം റോഡ്- 6 ലക്ഷം, എൻ.ജി.ഒ കോർണർ-പെരുംകുളം കോളാത്ത് റോഡ് -30 ലക്ഷം, എൻ എച്ച് -ശ്രീകൃഷ്ണസ്വാമി-ടി.കെ.എം.എം കോളേജ് റോഡ്-21 ലക്ഷം, മാങ്കാംകുളങ്ങര-അരനാഴിക ഉണ്ണിയേഴത്ത് റോഡ്-12 ലക്ഷം, എൻ.എച്ച്-ഭൂപണയ ബാങ്ക് ജംഗ്ഷന്‍- സൊസൈറ്റി ലിങ്ക് റോഡ്-30 ലക്ഷം, കുട്ടത്തേത്ത് ജംഗ്ഷൻ-സപര്യ-കോളാത്ത് തിരുവാണിക്കൽ റോഡ്-35 ലക്ഷം, തുണ്ടിൽ-റെയിൽവേ റോഡ്-10 ലക്ഷം, കാട്ടിൽമുക്ക്-അരണപ്പുറം റോഡ്-15 ലക്ഷം, ഭദ്രദീപം-നടുവിലേപ്പറമ്പ് റോഡ്- 70 ലക്ഷം, ചൂരല്ലാക്കൽ-കാട്ടിൽ റോഡ്-23 ലക്ഷം, മണ്ണാറശ്ശാല ബ്ലോക്ക് ജംഗ്ഷൻ-മൂടേത്ത് ചാലിൽ ഡാണാപ്പടി മാർക്കറ്റ് റോഡ്-50 ലക്ഷം, പുളിമൂട്ട് ജംഗ്ഷൻ അരണപ്പുറം റോഡ്- 5 ലക്ഷം, ചേലക്കാപ്പളളി-തയ്യിൽ റോഡ്-25 ലക്ഷം, അംഗനവാടി- സബ്‌സ്റ്റേഷൻ റോഡ്-18 ലക്ഷം, കറുകപ്പറമ്പ്-കോയിക്കപറമ്പ് റോഡ്-15 ലക്ഷം എന്നീ റോഡുകളുടെ

പുനർനിർമ്മാണ പദ്ധതികൾക്കാണ് ടെൻഡർ നടപടികളായത്.