photo

ആലപ്പുഴ: നഗരസഭ നെഹ്രുട്രോഫി വാർഡിലെ ഓമന -ശശിധരൻ ദമ്പതികൾക്ക് കേരള മുനിസിപ്പൽ ആൻഡ് കോർപ്പറേഷൻ സ്റ്റാഫ് അസോസിയേഷൻ (കെ.എം.സി.എസ്.എ) നിർമ്മിച്ചു നൽകിയ വീടിന്റെ ഗൃഹപ്രവേശം മുൻ മുഖ്യ മന്ത്രിയുമായ ഉമ്മൻ ചാണ്ടി ഓൺലൈനിൽ നിർവഹിച്ചു.

സംസ്ഥാന പ്രസിഡന്റ് പി.ഐ.ജേക്കബ്‌സൺ അദ്ധ്യക്ഷത വഹിച്ചു. താക്കോൽ ദാനം ഷാനിമോൾ ഉസ്മാൻ എം.എൽ.എ നിർവഹിച്ചു. ഡി.സി.സി പ്രസിഡന്റ് അഡ്വ. എം.ലിജു, ആലപ്പുഴ നഗരസഭാ ചെയർമാൻ ഇല്ലിക്കൽ കുഞ്ഞുമോൻ, പി.എസ്.എം.സാദിഖ്, ബി.ശശികുമാർ, എം.ജോസഫ് മാത്യു, സംസ്ഥാന വൈസ് പ്രസിഡന്റ് പി.എം.ബാബുരാജ്, സംസ്ഥാന സെക്രട്ടറിമാരായ കെ.കെ.രവീന്ദ്രൻ, വി.പ്രേമരാജൻ, ഒ.വി.ജയരാജ്, ട്രഷറർ പി.കൃഷ്ണൻ,സംസ്ഥാന ജനറൽ സെക്രട്ടറി എം.വസന്തൻ,സംസ്ഥാന സെക്രട്ടേറിയറ്റംഗങ്ങളായ എ.സൈജു , സി.ജയകുമാർ, സലിം, വനിത കമ്മിറ്റി കൺവീനർ തങ്കം, സംസ്ഥാന കമ്മിറ്റി അംഗം പുഷ്പമ്മ തോമസ് തുടങ്ങിയവർ സംസാരിച്ചു.