ambala

അമ്പലപ്പുഴ: തൊണ്ടയിലെ കാൻസറിന് ചികിത്സയിലിരിക്കെ, കൊവിഡ് ബാധിച്ച മാവേലിക്കര കൊച്ചുതയ്യിൽ വീട്ടിൽ മത്തായി (76) കൊവിഡ് ഭേദമായി ഭാര്യ അമ്മിണിക്കൊപ്പം ആശുപത്രി വിടാനൊരുങ്ങിയപ്പോൾ കബീറിനെയും നിസാർ വെള്ളാപ്പള്ളിയേയും തിരക്കാൻ മറന്നില്ല.

ദ്രവരൂപത്തിലുള്ള ഭക്ഷണം മാത്രമെ മത്തായിക്ക്‌ കഴിക്കാനാകുമായിരുന്നുള്ളു.ആശുപത്രി ജീവനക്കാരിൽ നിന്നു വിവരമറിഞ്ഞ അമ്പലപ്പുഴ ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗം യു.എം. കബീർ, പൊതുപ്രവർത്തകനായ നിസാർ വെള്ളാപ്പള്ളി എന്നിവർ എല്ലാദിവസവും ആവശ്യമായ ഭക്ഷണം ആശുപത്രിയിൽ എത്തിച്ചു. കൊവിഡ് ഭേദമായതിനെ തുടർന്ന് ഡിസ്ചാർജ്ജായ മത്തായി വീട്ടിൽ പോകുന്നതിനു മുമ്പ്‌,തങ്ങൾക്ക്‌ മൂന്നാഴ്ച ആവശ്യമായ സഹായം ചെയ്തുതന്ന പൊതുപ്രവർത്തകരെ ഒന്നുകൂടി കാണണമെന്ന് പറഞ്ഞു. ഇരുവരുമെത്തി ദമ്പതികളെ സന്തോഷപൂർവ്വം വീട്ടിലേക്കയച്ചു.