ആലപ്പുഴ: ഇന്നലെ 219 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ ചികിത്സയിലുള്ളവരുടെ എണ്ണം 2806 ആയി. ജില്ലയുടെ തെക്കൻ മേഖലയിൽ കൊവിഡ് സമ്പർക്ക വ്യാപനം മൂന്നാം ദിവസവും വർദ്ധിച്ചത് ആശങ്ക പരത്തുന്നുന്നുണ്ട്.

കുട്ടനാട്, മാവേലിക്കര, കാർത്തികപ്പള്ളി താലൂക്കുകളിലെ പഞ്ചായത്തുകളിലും നഗരസഭാ പ്രദേശങ്ങളിലുമായി 95 പേർക്കാണ് സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്. കായംകുളമാണ് രോഗവ്യാപനത്തിൽ മുന്നിൽ. 21 പേർക്ക് ഇന്നലെ രോഗം സ്ഥിരീകരിച്ചു. രണ്ടുപേർ വിദേശത്തുനിന്നും ആറുപേർ അന്യസംസ്ഥാനങ്ങളിൽ നിന്നും എത്തിയവരാണ്. ഒരു ആരോഗ്യ പ്രവർത്തകയ്ക്കും രോഗം സ്ഥിരീകരിച്ചു. 210 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 202 പേരുടെ പരിശോധനാഫലം നെഗറ്റീവായതോടെ 7080 പേർ രോഗമുക്തരായി.

 സമ്പർക്ക ബാധിതർ

കായംകുളം 21, ചേർത്തല തെക്ക് 18, പത്തിയൂർ 15, ആലപ്പുഴ 13,അമ്പലപ്പുഴ, കഞ്ഞിക്കുഴി 11, മാവേലിക്കര, പുറക്കാട് പത്തു വീതം, ഭരണിക്കാവ് എട്ട് എഴുപുന്ന, തൈക്കാട്ടുശ്ശേരി ആറു വീതം, ഹരിപ്പാട്, നീലംപേരൂർ, താമരക്കുളം, വയലാർ അഞ്ചു വീതം, ചെറിയനാട്, പാലമേൽ നാല് വീതം, ആര്യാട്, ചെട്ടികുളങ്ങര, ചെട്ടിക്കാട്, മണ്ണഞ്ചേരി, നൂറനാട്, തണ്ണീർമുക്കം മൂന്ന് വീതം, ചേർത്തല, ചെങ്ങന്നൂർ, എരമല്ലിക്കര, മാരാരിക്കുളം, പട്ടണക്കാട്,പള്ളിപ്പുറം, തഴക്കര, തൃക്കുന്നപ്പുഴ, വെണ്മണി, തുറവൂർ രണ്ട് വീതം, അരൂക്കുറ്റി, ബുധനൂർ, ചമ്പക്കുളം, ചെന്നിത്തല, എടത്വ, കോടംതുരുത്ത്, കാവാലം, കരുവാറ്റ, കുമാരപുരം, മാന്നാർ, മുട്ടാർ,തകഴി, പുളിങ്കുന്ന്, പാണാവള്ളി, വെളിയനാട് ഒന്ന് വീതം

.................................


# ജില്ലയിൽ നിരീക്ഷണത്തിലുള്ളവർ: 11,953

# വിവിധ ആശുപത്രികളിൽ കഴിയുന്നവർ: 2456

# ഇന്നലെ ആശുപത്രികളിൽ ഉള്ളവർ: 336

..................................

 കേസ് 40, അറസ്റ്റ് 18

കൊവിഡ് മാനദണ്ഡം ലംഘിച്ചതിനെതിരെ 43 കേസുകളിൽ 74 പേരെ അറസ്റ്റ് ചെയ്തു. മാസ്‌ക് ധരിക്കാത്തതിന് 173 പേർക്കും സാമൂഹ്യ അകലം പലിക്കാത്തതിന് 809 പേർക്കും കണ്ടെയിൻമെൻറ് സോൺ ലംഘനം നടത്തിയതിന് രണ്ട് പേർക്കെതിരെയും കേസെടുത്തു