ആലപ്പുഴ: തുടർച്ചയായി പെയ്യുന്ന ശക്തമായ മഴയിലും കാറ്റിലും ജില്ലയിൽ ഇന്നലെ അഞ്ച് വീടുകൾ ഭാഗികമായി തകർന്നു. കുട്ടനാട്ടിൽ മൂന്നും കാർത്തികപ്പള്ളി താലൂക്കിൽ രണ്ടും വീടുകളാണ് തകർന്നത്. തലവടി പഞ്ചായത്ത് 11-ാം വാർഡ് രാമച്ചേരിൽ ബിന്ദുവിന്റെ വീടിന്റെ ഷീറ്റ് മേഞ്ഞ മേൽക്കൂര കാറ്റിൽ പറന്നു. എട്ടാം വാർഡ് കൊത്തപ്പള്ളി വീട്ടിൽ പ്രദീപ് കുമാറിന്റെ വീട് മരം വീണു തകർന്നു. രാവിലെ ആറു മണിയോടെയാണ് സംഭവം. ആർക്കും പരിക്കില്ല.