മാവേലിക്കര: രാജ്യത്ത് തീവ്രവാദ സംഘടനകളുടെ സാന്നിദ്ധ്യം ഉണ്ടെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി ജി.കിഷൻറെഡ്ഡി ലോക്‌സഭയിൽ അറിയിച്ചതായി കൊടിക്കുന്നിൽ സുരേഷ് എം.പി പറഞ്ഞു.
ചോദ്യത്തിന് രേഖാമൂലം നൽകിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. എൻ.ഐ.എ ഇതുവരെ ഐസിസിനെതിരെ 34 കേസുകളും ലഷ്കർ എ ത്വയ്ബയ്ക്കെതിരെ 20 കേസുകളും രജിസ്റ്റർ ചെയ്തിട്ടുണ്ട്. കേസുകളിൽ യഥാക്രമം 160ഉം 80ഉം ആരോപിതരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. കേരളത്തിലും കർണാടകത്തിലും ശ്രദ്ധേയമായ സംഖ്യയിൽ ഐസിസ് തീവ്രവാദികളുണ്ടെന്ന നിരീക്ഷണം വസ്തുതാപരമായി ശരിയല്ലെന്നും മന്ത്രി മറുപടിയിൽ പറഞ്ഞു.