ചേർത്തല: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് അസോ. നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മുഖ്യമന്ത്റിക്കും ധനമന്ത്റിക്കും നിവേദനം നൽകി. പെൻഷൻ പരിഷ്‌കരണം ഉടൻ നടപ്പാക്കുക, ക്ഷാമബത്ത കുടിശിക അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് നവേദനം നൽകിയത്. യോഗത്തിൽ പ്രസിഡൻറ്റ് കെ.പി.ശശാങ്കൻ, ജില്ലാ പ്രസിഡൻറ്റ് സി.വി.ഗോപി,കെ.എം.ചാക്കോ,എ.ആർ.പ്രസാദ്, രാജീവൻ നമ്പൂതിരി, ആ.ഹരിഹരൻ നായർ,വി.സലിം, ബീമാബീഗം എന്നിവർ സംസാരിച്ചു.