മാവേലിക്കര: നരേന്ദ്ര മോദിയുടെ എഴുപതാം ജന്മദിന ആഘോഷങ്ങളുടെ ഭാഗമായി ഭാരതീയ ജനതാ പട്ടികജാതി മോർച്ച മാവേലിക്കര നിയോജക മണ്ഡലം കമ്മിറ്റി സേവാസപ്താഹ സേവന പ്രവർത്തനം സംഘടിപ്പിച്ചു. തഴക്കര മുണ്ടുചാൽ കുടിവെള്ള ജനകീയ സംരക്ഷണ സമിതി സമരപ്പന്തലിൽ തദ്ദേശവാസികൾക്ക് ഭക്ഷ്യധാന്യ കിറ്റ് വിതരണം ചെയ്തു ബി.ജെ.പി മണ്ഡലം ജനറൽ സെക്രട്ടറി അഡ്വ.കെ.വി.അരുൺ ഉദ്ഘാടനം നിർവ്വഹിച്ചു. പട്ടികജാതി മോർച്ച നിയോജക മണ്ഡലം പ്രസിഡന്റ് അശോകൻ കണ്ണനാകഴി അദ്ധ്യക്ഷനായി. സെക്രട്ടറി അനിൽ കോട്ടയ്ക്കകം, വൈസ് പ്രസിഡന്റ് രഘു തഴക്കര, ഏരിയ കമ്മിറ്റി പ്രസിഡന്റ് ഉണ്ണിക്കൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.