അരൂർ: യൂത്ത് കോൺഗ്രസ് അരൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേത്യത്വത്തിൽ അരൂർ പൊലീസ് സ്‌റ്റേഷനിലേക്ക് മാർച്ച് നടത്തി.മന്ത്രി കെ.ടി.ജലീൽ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് വിവിധയിടങ്ങളിൽ സമരം ചെയ്ത യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പൊലീസ് തല്ലിച്ചതച്ചെന്ന് ആരോപിച്ചു അരൂർ അമ്പലം ജംഗ്ഷനിൽ നിന്നാരംഭിച്ച മാർച്ചിന് ഡി.സി.സി ജനറൽ സെക്രട്ടറി ടി.കെ. പ്രതുല ചന്ദ്രൻ,യൂത്ത് കോൺഗ്രസ് അരൂർ നിയോജക മണ്ഡലം പ്രസിഡൻ്റ് എം.എസ്. നിധീഷ് ബാബുവിന് പതാക കൈമാറി. പൊലീസ് സ്റ്റേഷന് മുന്നിൽ നടന്ന പ്രതിഷേധ സമരം അരൂർ ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻറ്റ് ദിലീപ് കണ്ണാടൻ ഉദ്ഘാടനം ചെയ്തു. ഡി.സി.സി ജനറൽ സെക്രട്ടറി എം.ആർ. രാജേഷ്, അഡ്വ.എസ്. രാജേഷ്, സിബി ജോൺ, സി.പി.വിനോദ് കുമാർ, ഗംഗാ ശങ്കർ പ്രകാശ്, ഹരിഹരൻ, വി. അനിൽ,ഇട്ടിത്തറ ബാബു,കെ.ജെ. ജോബിൻ,വി.കെ. സുനീഷ്, നിധിൻ ചേന്നാട്ട്, രഞ്ജിത്ത്, കെ.പി. അരുൺകുമാർ തുടങ്ങിയവർ നേത്യത്വം നൽകി.