ചേർത്തല:എസ്.എൻ.ഡി​.പി​ യോഗം 715-ാം നമ്പർ ശാഖയിലെ ഗുരുക്ഷേത്രത്തിൽ സമാധി ദിനാചരണത്തിന്റെ ഭാഗമായി​ രാവിലെ 9 മുതൽ ഗുരുപൂജ,വൈകിട്ട് 3.30ന് സമാധി പ്രാർത്ഥന എന്നിവ നടക്കും. ശാഖയിലെ മുഴുവൻ കുടുംബ യൂണിറ്റുകളിലും ഭവനങ്ങളിലും പ്രാർത്ഥന നടത്തണമെന്ന് പ്രസിഡന്റ് വി.പ്രകാശൻ കളപ്പുരയ്ക്കൽ,വൈസ് പ്രസിഡന്റ് രാജേന്ദ്രൻ,സെക്രട്ടറി പ്രേംരാജ് എന്നിവർ അറിയിച്ചു.

കടക്കരപ്പള്ളി പടിഞ്ഞാറെ വട്ടക്കര 518-ാം നമ്പർ ശാഖയുടെ ആഭിമുഖ്യത്തിൽ രാവിലെ 8ന് ഗുരുദേവ പ്രാർത്ഥന, വൈകിട്ട് 3ന് മൗന പ്രാർത്ഥന, തുടർന്ന് ദൈവദശക ആലാപനം.