മാരാരിക്കുളം:എസ്.എൻ.ഡി.പി യോഗം ചെട്ടികാട് 581-ാം നമ്പർ ശാഖയിൽ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് മഹാസമാധി ദിനാചരണം നടക്കും. ഇന്നു രാവിലെ 9ന് വനിതാസംഘത്തിന്റെ നേതൃത്വത്തിൽ ഗുരുദേവ പ്രാർത്ഥന,9.30ന് ഗുരുഭാഗവത പാരായണം,വൈകിട്ട് 6.30ന് ദീപാരാധന,ദീപക്കാഴ്ച,കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച ഇന്നവേഷൻ ചലഞ്ച് ജേതാവ് ജോയി സെബാസ്റ്റ്യൻ ദീപപ്രകാശനം നടത്തും.തുടർന്ന് ജോയി സെബാസ്റ്റ്യനെ ആദരിക്കും. ശാഖയിലെ സജീവ പ്രവർത്തകനായിരുന്ന അന്തരിച്ച കെ.എം.ഗോപിയുടെ ഫോട്ടോ ശാഖാ ഹാളിൽ അമ്പലപ്പുഴ യൂണിയൻ സെക്രട്ടറി കെ.എൻ.പ്രേമാനന്ദൻ സ്ഥാപിക്കും.ആക്ടിംഗ് പ്രസിഡന്റ് പി.വി.സോമൻ,സെക്രട്ടറി ഇൻ ചാർജ് പി.സുനിലാൽ എന്നിവർ പങ്കെടുക്കും.