ആലപ്പുഴ: ഓട്ടോറിക്ഷയിൽ കഞ്ചാവുമായി ഡ്രൈവർ പിടിയിൽ. ചങ്ങനാശേരി കുരിശുംമൂട് പുത്തൻപറമ്പിൽ അഫ്സൽ അബ്ബാസിനെയാണ് (29) നോർത്ത് പൊലീസ് പിടികൂടിയത്. കഴിഞ്ഞദിവസം രാത്രി 7.45 ഓടെ നഗരത്തിലെ ശവക്കോട്ട പാലത്തിനു സമീപത്തുനിന്നാണ് ഇയാൾ പിടിയിലായത്.