ചേർത്തല:ചേർത്തല തെക്ക് പഞ്ചായത്ത് ഒന്നാം വാർഡ് അർത്തുങ്കൽ ആയിരംതൈ വലിയ വീട്ടിൽ അമ്മിണി ജോർജ് (65) പൊള്ളലേറ്റു മരിച്ചു.
വീട്ടിൽ തനിച്ച് കഴിയുകയായിരുന്ന ഇവരെ ഇന്നലെ ഉച്ചയോടെയാണ് മുറ്റത്ത് ഗുരുതരമായി പൊള്ളലേറ്റ നിലയിൽ കണ്ടെത്തിയത്. ആലപ്പുഴ മെഡി. ആശുപത്രിയിൽ എത്തിച്ചെങ്കിലും വൈകിട്ടോടെ മരിച്ചു. ഒരുമാസം മുൻപ് കൊവിഡ് ബാധിച്ച ഇവർ പിന്നീട് രോഗമുക്തി നേടിയിരുന്നു. അവിവാഹിതയായ അമ്മിണിക്ക് ഒപ്പം കഴിഞ്ഞിരുന്ന സഹോദരി ആറ് മാസം മുൻപാണ് മരണമടഞ്ഞത്. തുടർന്ന് ഇവർ മനോനില തെറ്റിയ തരത്തിലാണ് പെരുമാറിയിരുന്നതെന്നും സംഭവത്തിൽ ദുരൂഹതയില്ലെന്നും മണ്ണെണ്ണ ദേഹത്തൊഴിച്ച് തീ കൊളുത്തുകയായിരുന്നെന്നും അർത്തുങ്കൽ പൊലീസ് പറഞ്ഞു.