ആലപ്പുഴ: ഓട്ടോയിൽ കഞ്ചാവ് വിൽക്കാൻ എത്തിയ യുവാവിനെ നോർത്ത് പൊലീസ് പിടികൂടി. ചങ്ങനാശേരി കുരിശുമ്മൂട് പുത്തൻപറമ്പിൽ അഫ്‌സൽ അബ്ബാസ് (29) ആണ് പിടിയിലായത്. കഴിഞ്ഞ ദിവസം രാത്രിയിലാണ് സഭവം.

200 ഗ്രാം കഞ്ചാവ് വിൽക്കാനാണ് ഓട്ടോഡ്രൈവറായ പ്രതി ചങ്ങനാശേരിയിൽ നിന്നെത്തിയത്. നോർത്ത് പൊലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് രാത്രി 8 മണിയോടെ വെള്ളാപ്പള്ളി പാലത്തിൽ വച്ചാണ് പിടികൂടിയത്. ഇയാൾ നേരത്തെയും കഞ്ചാവ് വിൽക്കാൻ നഗരത്തിൽ എത്തിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. നോർത്ത് എസ്‌.ഐമാരായ ടോൾസൺ പി.ജോസഫ്, ചന്ദ്രബാബു, സി.പി.ഒമാരായ ഷഫിക്, ബിനുമോൻ വിനോദ് എന്നിവർ ഉൾപ്പെട്ട സംഘമാണ് പരിശോധന നടത്തിയത്.