ആലപ്പുഴ: മുല്ലയ്ക്കൽ സംസം ജ്വല്ലറിയിൽ നിന്നു നാലു പവൻ മാല മോഷ്ടിച്ച സംഭവത്തിൽ ഒന്നാം പ്രതി ആലപ്പുഴ ആലിശേരി വാർഡിൽ ബൈത്തൽ ഷാനുവീട്ടിൽ ഷാനി (31) പൊലീസിൽ കീഴടങ്ങി.

പ്രതിയുടെ വീട്ടിൽ പലതവണ പൊലീസ് എത്തിയിരുന്നുവെന്ന് നോർത്ത് എസ്‌ഐ ടോൾസൺ പി.ജോസഫ് പറഞ്ഞു. ഈ മാസം 2ന് ആണ് കേസിനാസ്പദമായ സംഭവം നടന്നത്. ജ്വല്ലറിയിൽ മാലവാങ്ങാൻ എന്ന വ്യാജേന പ്രതികൾ എത്തി മാല തിരഞ്ഞെടുക്കുകയും കഴുത്തിൽ ധരിച്ച് ഭംഗി നോക്കിയ ശേഷം അതേ മാതൃകയിലുള്ള മുക്കുപണ്ടത്തിൽ തീർത്ത മറ്റൊരു മാല ഊരി നൽകുകയുമായിരുന്നു. സംഭവത്തിലെ പ്രതികളായ യുവതിയെയും ഭർത്താവ് സുധീഷിനെയും നേരത്തെ അറസ്റ്റു ചെയ്തിരുന്നു.ഷാനിയെ കോടതി റിമാൻഡ് ചെയ്തു.