ആലപ്പുഴ: മുഹമ്മ പള്ളിക്കുന്ന് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ തിടമ്പ് സമർപ്പണം ഇന്ന് രാവിലെ 9ന് നടക്കും. മുരുക ഭഗവാന്റെ തിടമ്പ് സമർപ്പണം ചെട്ടിശ്ശേരി ഗോപാലകൃഷ്ണനും, അമൃതവിഹാർ ഗീതാ ധർമ്മരാജൻ ദേവിയുടെ തിടമ്പും സമർപ്പിക്കും. ദേവസ്വം പ്രസിഡന്റ് വി.എൻ.മനോഹരൻ നേതൃത്വം നൽകും. കൊവിഡ് മാനദണ്ഡങ്ങൾ അനുസരിച്ചാണ് ചടങ്ങുകൾ നടത്തുന്നതെന്ന് സെക്രട്ടറി കെ.ആർ.പ്രതാപൻ അറിയിച്ചു.