കുട്ടനാട്: കർഷകമോർച്ച പ്രവർത്തകർ മന്ത്രി കെ.ടി​. ജലീലിന്റെ കോലം കത്തിച്ചു. മങ്കൊമ്പ് തെക്കേക്കരയിൽ നടന്ന സമരം കർഷകമോർച്ച ജില്ലാ വൈസ് പ്രസിഡന്റ് എം.ആർ. സജീവ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് സുരേഷ് പര്യാത് അദ്ധ്യക്ഷത വഹിച്ചു. ബി.ജെ.പി രാമങ്കരി പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് സജീവ് രാജേന്ദ്രൻ, കർഷകമോർച്ച ജില്ലാ കമ്മി​റ്റി അംഗങ്ങളായ മോഹനചന്ദ്രൻ, കെ.പി. സുരേഷ്‌കുമാർ, ഹരികുമാർ, സജീവ് എന്നിവർ പങ്കെടുത്തു.