കുട്ടനാട്: സർക്കാരിന്റെ നൂറുദിന കർമമ പരിപാടിയിൽപ്പെടുത്തി മുഖ്യമന്ത്രി പ്രഖ്യാപിച്ച രണ്ടാം കുട്ടനാട് പാക്കേജ് നാടിന്റെ സമഗ്രവികസനത്തിനുതകുന്നതാണന്ന് ജനാധിപത്യ കേരള കോൺഗ്രസ് ചെയർമാൻ ഡോ.കെ സിജോസഫ് പറഞ്ഞു. ജനാധിപത്യ കേരള കോൺഗ്രസ് കുട്ടനാട് നിയോജകമണ്ഡലം ജനറൽബോഡിയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നിയോജകമണ്ഡലം പ്രസിഡന്റ് തോമസ് ജോസഫ് ഇല്ലിക്കൽ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി കെ.സി.ജോസഫ്, തോമസ് കോര, ഷിബു മണല, സാജൻ സെബാസ്റ്റ്യൻ തുടങ്ങിയവർ പ്രസംഗിച്ചു.