beema

ആലപ്പുഴ: കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ആലപ്പുഴ സിവിൽ സ്റ്റേഷൻ വാർഡ് തൈപ്പറമ്പിൽ പരേതനായ ഷെരീഫിന്റെ ഭാര്യ ബീമ ഷെരീഫ് (77) മരിച്ചു.

കഴിഞ്ഞ ദിവസമാണ് അമ്പലപ്പുഴയിലെ മകളുടെ വീട്ടിൽ നിന്ന് ഇവർ ആലപ്പുഴയിലെ വീട്ടിലെത്തിയത്. പനി ഉണ്ടായതിനെ തുടർന്ന് ആലപ്പുഴ ജനറൽ ആശുപത്രിയിൽ നിന്നും മരുന്നു വാങ്ങി. രാത്രിയോടെ ശ്വസതടസ്സം അനുഭവപ്പെട്ടതിനെ തുടർന്ന് ആലപ്പുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവിടെ നടത്തിയ കൊവിഡ് ടെസ്റ്റിലാണ് പോസിറ്റീവെന്ന് ഉറപ്പിച്ചത്. തുടർന്ന് മെഡി. ആശുപത്രിയിലേക്കു മാറ്റി. ഇന്നലെ രാവിലെയാണ് മരണം സംഭവിച്ചത്. കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചുകൊണ്ട് വൈകിട്ട് 3.30ഓടെ ആലപ്പുഴ കിഴക്കേ ജുമുആ മസ്ജിദ് മസ്താൻ പള്ളിയിൽ കബറടക്കി. മക്കൾ:അഫ്‌സൽ,ബബിത, സുനിത, ഫമിത, മരുമക്കൾ: ഷക്കീല, നിസാർ, ഷാജി, നവാസ്