photo


ആലപ്പുഴ: യുഗപ്രഭാവനായ ശ്രീനാരായണ ഗുരുദേവന്റെ 93-ാമത് മഹാസമാധിദിനം ഭക്തിനിർഭരവും ലളിതവുമായ ചടങ്ങുകളോടെ നാടെങ്ങും ആചരിച്ചു.എസ്.എൻ.ഡി.പി യോഗം യൂണിയനുകൾ,ശാഖായോഗങ്ങൾ, വനിതാസംഘം, യൂത്ത്മൂവ്മെന്റ് , ഗുരുധർമ്മ പ്രചാരണ സഭ എന്നിവയുടെ നേതൃത്വത്തിലായിരുന്നു സമാധിദിനാചരണം. ശാന്തിഹവനം, ഗുരുപൂജ, സമൂഹ പ്രാർത്ഥന, ഗുരുദേവ കൃതികളുടെ പാരായണം, ഗുരുഭാഗവത പാരായണം, കഞ്ഞിവീഴ്ത്തൽ, മഹാസമാധി പ്രാർത്ഥന, പായസവിതരണം എന്നിവ നടന്നു. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് ചടങ്ങുകൾ സംഘടിപ്പിച്ചത്.

അമ്പലപ്പുഴ യൂണിയനിൽ ആൾക്കൂട്ടം ഒഴിവാക്കി ഗുരുപ്രാർത്ഥന, പുഷ്പാർച്ചന, ദീപക്കാഴ്ച എന്നീ ചടങ്ങുകൾ സംഘടിപ്പിച്ചു. യൂണിയൻ ആസ്ഥാനത്ത് പ്രത്യേകം തയ്യാറാക്കിയ ഗുരുമണ്ഡപത്തിൽ രാവിലെ പുഷ്പാർച്ചനയ്ക്ക് ശേഷം താലൂക്ക് വനിതാസംഘത്തിന്റെ നേതൃത്വത്തിൽ സമൂഹപ്രാർത്ഥനയും ഗുരുഭാഗവത പാരായണവും നടത്തി. ശാഖായോഗാങ്കണത്തിലും എല്ലാ ഭവനങ്ങളിലും കൊവിഡ് പ്രോട്ടോകോൾ പാലിച്ചുകൊണ്ട് രാവിലെ ഗുരുപ്രാർത്ഥനയുമുണ്ടായിരുന്നു. വൈകിട്ട് എല്ലാ ശാഖാആസ്ഥാനങ്ങളിലും ഗുരുമന്ദിരങ്ങളിലും ഗുരുക്ഷേത്രങ്ങളിലും ശാഖായോഗത്തിന്റെയും വനിതാസംഘത്തിന്റെയും നേതൃത്വത്തിൽ 50ൽ കവിയാത്ത നിലവിളക്കുകൾ തെളിച്ച് ദീപക്കാഴ്ചയും പ്രാർത്ഥനയും നടത്തി.

യൂണിയൻ ആസ്ഥാനത്തെ പുഷ്പാർച്ചനയ്ക്ക് പ്രസിഡന്റ് പി.ഹരിദാസ്, വൈസ് പ്രസിഡന്റ് ബി.രഘുനാഥ്, സെക്രട്ടറി കെ.എൻ.പ്രേമാനന്ദൻ, യോഗം ഡയറക്ടർബോർഡ് അംഗങ്ങളായ പി.വി.സാനു, എ.കെ.രംഗരാജൻ, കെ.പി.പരീക്ഷിത്ത്, യൂണിയൻ കൗൺസിൽ അംഗങ്ങളായ എസ്.സിദ്ധകുമാർ, അി.ആർ.വിദ്യാധരൻ, കെ.പി.ബൈജൂ, യൂണിയൻ പഞ്ചായത്ത് കമ്മിറ്റി അംഗങ്ങളായ എൽ.ഷാജി, ഭാവന ദിനേശൻ യൂത്ത് മൂവ്മെന്റ് പ്രസിഡന്റ് പി.വി.വേണുഗോപാൽ, സെക്രട്ടറി രഞ്ജിത്ത് വിശ്വവപ്പൻ, വനിതാസംഘം സെക്രട്ടറി ശോഭന അശോക് കുമാർ, ശാന്തി, സുമം സ്കന്ദൻ, എംപ്ളോയിസ് ഫോറം പ്രസിഡന്റ് കലേശ്, സെക്രട്ടറി സുനിൽകുമാർൻ പെൻഷൻ ഫോറം പ്രസിഡന്റ് ടി.ആർ.ആസാദ്, സെക്രട്ടറി ദിലീപ് എന്നിവർ നേതൃത്വം നൽകി.