ആലപ്പുഴ: എസ്.എൻ.ഡി.പി യോഗം 6415-ാം നമ്പർ പല്ലന മഹാകവി കുമാരനാശാൻ സ്മാരക ശാഖയോഗത്തിൽ വിദ്യാഭ്യാസ സ്കോളർഷിപ്പ് വിതരണവും മുതിർന്ന പൗരൻമാരെ ആദരിക്കലും 26ന് നടക്കും. രാവിലെ 10ന് പല്ലന കെ.എ.എം യു.പി സ്കൂളിൽ നടക്കുന്ന സമ്മേളനം കാർത്തികപ്പള്ളി യൂണിയൻ പ്രസിഡന്റ് കെ.അശോകപ്പണിക്കർ ഉദ്ഘാടനം ചെയ്യും. ശാഖ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി ചെയർമാൻ എൻ.മോഹനൻ അദ്ധ്യക്ഷത വഹിക്കും. യൂണിയൻ സെക്രട്ടറി അഡ്വ. ആർ.രാജേഷ് ചന്ദ്രൻ ക്യാഷ് അവാർഡ് വിതരണം ചെയ്യും. വൈസ് പ്രസിഡന്റ് എം.സോമൻ മുതിർന്ന പൗരൻമാരെ പൊന്നാട അണിയിക്കും. പഠനോപകരണ വിതരണം യോഗം ഡയറക്ടർ ബോർഡ് അംഗങ്ങളായ സി.സുഭാഷ്, ഡോ. ബി.സുരേഷ് കുമാർ, പ്രൊഫ. സി.എം.ലോഹിതൻ എന്നിവർ നിർവഹിക്കും. യൂണിയൻ കൗൺസിലർ പൂപ്പള്ളി മുരളി, പി.ശ്രീധരൻ, ടി.മുരളി, ഡി.മുരളി, പി.എസ്.അശോക് കുമാർ, കെ.സുധീർ, ശാഖാ കൺവീനർ കെ.കെ.ചന്ദ്രൻ, കമ്മിറ്റി അംഗം കാർത്തികേയൻ എന്നിവർ സംസാരിക്കും.