ffre

ഹരിപ്പാട്: ശ്രീനാരായണ ഗുരുദേവന്റെ 93ാമത് മഹാസമാധി ദിനാചരണം കാർത്തികപ്പള്ളി യൂണിയനിൽ ഭക്തിനിർഭരമായ ചടങ്ങുകളോടെ നടന്നു. യൂണിയനിലെ 64 ശാഖകളുടെയും നേതൃത്വത്തിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരുന്നു ചടങ്ങുകൾ . യൂണിയൻ സൗധത്തിൽ പ്രസിഡന്റ് കെ.അശോകപ്പണിക്കർ ഭദ്രദീപം തെളിയിച്ചു. സെക്രട്ടറി അഡ്വ.ആർ.രാജേഷ് ചന്ദ്രൻ, യോഗം ഇൻസ്പെക്ടിംഗ് ഓഫീസർ സി.സുഭാഷ്, ഡയറക്ടർ ബോർഡ് അംഗങ്ങളായ പ്രൊഫ.സി.എം ലോഹിതൻ, ഡോ.ബി.സുരേഷ് കുമാർ, കൗൺസിലർമാരായ പൂപ്പള്ളി മുരളി, പി.ശ്രീധരൻ, ടി.മുരളി, അശോക് കുമാർ എന്നിവർ പങ്കെടുത്തു. തുടർന്ന് ശാഖകളിൽ സന്ദർശനം നടത്തി.