re

ഹരിപ്പാട്: ശ്രീനാരായണ ഗുരുദേവന്റെ 93ാമത് മഹാസമാധി ദിനാചരണം ചേപ്പാട് യൂണിയനിൽ ഭക്തിനിർഭരമായ ചടങ്ങുകളോടെ നടന്നു. യൂണിയൻ ആസ്ഥാനത്ത് ഗുരുപൂജ, വേദമന്ത്രജപം, സങ്കീർത്തനാലാപനം എന്നിവ ഉണ്ടായിരുന്നു. യൂണിയൻ പ്രസിഡന്റ് എസ്.സലികുമാർ ഭദ്രദീപം തെളിയിച്ച് ചടങ്ങിന് തുടക്കം കുറിച്ചു. സെക്രട്ടറി എൻ.അശോകൻ, യോഗം ഡയറക്ടർ ബോർഡ് അംഗങ്ങളായ എം.കെ ശ്രീനിവാസൻ, ഡി.ധർമ്മരാജൻ, കൗൺസിൽ അംഗങ്ങളായ എസ്.ജയറാം, അയ്യപ്പൻ കൈപ്പള്ളിൽ, രഘുനാഥ്, ബിജു കുമാർ, പി.എൻ അനിൽകുമാർ, യൂത്ത്മൂവ്മെന്റ് സെക്രട്ടറി ജിതിൻ ചന്ദ്രൻ, സൈബർ സേന കൺവീനർ ദിനിൽ തുടങ്ങിയവർ പങ്കെടുത്തു. തുടർന്ന് യൂണിയൻ നേതാക്കൾ ശാഖകളിൽ സന്ദർശനം നടത്തി.