മുതുകുളം :വലിയഴീക്കലിൽ സ്പൈറൽ യൂണിറ്റ് സ്ഥാപിച്ചു കരിമണൽ ഖനനം നടത്താനുള്ള സർക്കാർ നീക്കത്തിനെതിരെ കോൺഗ്രസ് തറയിൽകടവിൽ നിന്നും വലിയഴീക്കലിലെ ഐ.ആർ.ഇ പ്ലാന്റ് നിർമാണ സ്ഥലത്തേക്ക് മാർച്ച് നടത്തി. ആറാട്ടുപുഴ സൗത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ജി. എസ്.സജീവന്റെ അദ്ധ്യക്ഷതയിൽ ചേർന്ന സമ്മേളനം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു .ഡി.സി.സി പ്രസിഡന്റ് അഡ്വ.എം.ലിജു മുഖ്യ പ്രഭാഷണം നടത്തി. കെ.പി.സി.സി സെക്രട്ടറി ത്രിവിക്രമൻ തമ്പി, എ. കെ.രാജൻ , അഡ്വ.ഷുക്കൂർ, എസ്.വിനോദ് കുമാർ, എസ്.അജിത,രാജേഷ് കുട്ടൻ , അച്ചു ശശിധരൻ തുടങ്ങിയവർ സംസാരിച്ചു .രാജേന്ദ്രൻ,കെ.രാജീവൻ,പി. ആർ.ശശിധരൻ, ബിജു ജയദേവ്, എ.എം ഷെഫീക്ക്,സുധിലാൽ തുടങ്ങിയവർ മാർച്ചിന് നേതത്വം നൽകി.