മുതുകുളം : ആറാട്ടുപുഴ പെരുമ്പള്ളിയിൽ വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ ആരോപണവിധേയനായ യുവാവിനെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ജനകീയ കൂട്ടായ്‌മ പെരുമ്പള്ളിയിൽ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു . തൃക്കുന്നപ്പുഴ സി.ഐ കേസ് അട്ടിമറിക്കാൻ ശ്രമിക്കുകയാണെന്ന് ഭാരവാഹികൾ കുറ്റപ്പെടുത്തി. പ്രതിഷേധ ജ്വാല ആർ .പ്രസാദ് ഉദ്ഘാടനം ചെയ്തു .ബി .ബെന്നി അധ്യക്ഷനായി .ഡി.സി.സി പ്രസിഡന്റ് എം .ലിജു ,ജില്ലാ പഞ്ചായത്ത് അംഗം ബബിതജയൻ ,ശ്യാംകുമാർ ,വിനോദ്കുമാർ ,ബിജു ,ഉദയൻ ,സദാശിവൻ തുടങ്ങിയവർ സംസാരിച്ചു .അഞ്ഞൂറോളം പേർ പ്രതിഷേധത്തിൽ പങ്കെടുത്തു .യുവാവ് വിവാഹ വാഗ്ദാനം നൽകി വഞ്ചിച്ചതിൽ മനം നൊന്ത് ആറാട്ടുപുഴ സ്വദേശിനി അർച്ചനയാണ് കഴ്രഞ്ഞ ദിവസം ആത്മഹത്യ ചെയതത് .