കൊച്ചി: ജപ്പാനിലെ വത്തിക്കാൻ സ്ഥാനപതി ആർച്ച് ബിഷപ്പ് ജോസഫ് ചേന്നോത്തിന്റെ (76) മൃതദേഹം ഇന്ന് സ്വദേശമായ ചേർത്തല കൊക്കോതമംഗലത്ത് സംസ്കരിക്കും. ഇന്നു (22 ) രാവിലെ 7 മുതൽ 8 വരെ വരെ ലിസി ഹോസ്പിറ്റലിലെ ചാപ്പലിലും 8.30 മുതൽ 9.30 വരെ സെന്റ് മേരീസ് ബസിലിക്ക കത്തീഡ്രൽ പള്ളിയിലും പൊതുദർശനത്തിന് വയ്ക്കും. 11.30ന് കോക്കതമംഗലത്തുള്ള ഭവനത്തിൽ പൊതുദർശനത്തിന് വയ്ക്കും. കോക്കതമംഗലം സെന്റ് തോമസ് പള്ളിയിൽ 2.30ന് സംസ്‌കാര ശുശ്രൂഷകൾ ആരംഭിക്കും. മേജർ ആർച്ച് ബിഷപ്പ് കർദിനാൾ ജോർജ് ആലഞ്ചേരി, ആർച്ച് ബിഷപ്പ് ആന്റണി കരിയിൽ, ജേക്കബ് മനത്തോടത്ത് എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകും. ഈമാസം 7 ന് ജപ്പാനിലെ ടോക്കിയോയിലായിരുന്നു ജോസഫ് ചേന്നോത്തിന്റെ
നിര്യാണം.