s

കരുവാറ്റ : എസ്.എൻ.ഡി.പി യോഗം കരുവാറ്റ തെക്ക് 204ാം നമ്പർ ശാഖയുടെയും എസ്.എൻ.സെൻട്രൽ സ്കൂളിന്റെയും എസ്.എൻ.ഡി.പി യു.പി സ്കൂളിന്റെയും വനിതാ സംഘത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ മഹാസമാധി ദിനാചരണം നടന്നു. ശാഖയോഗം വക ഗുരുമന്ദിരത്തിൽ വിശേഷൽ പൂജ, ഭാഗവത പാരായണം, സമൂഹ പ്രാർഥന എന്നിവക്കു ശേഷം വൈകിട്ട് 3.30 ന് പായസ വിതരണം നടത്തി. ചടങ്ങുകൾക്ക് ശാഖ ചെയർമാൻ K. സുധീർ, കൺവീനർ അജിത കുമാരി, പ്രിൻസിപ്പൽ നീതു ബാബു, ഹെഡ്‌മിസ്ട്രേസ് ആർ. രാജി, വനിതാ സംഘം ഭാരവാഹികളായ സുകുമാരി, വിജയമ്മ, നിഷ, അജിത, ഗംഗാ രാജേഷ്, ശോഭന, ലേഖ, കനകമ്മ എന്നിവർ നേതൃത്വം നൽകി.