കായംകുളം: സർക്കാരിനെതിരെ കസ്റ്റംസ് കേസെടുത്ത സാഹചര്യത്തിൽ മന്ത്രിസഭ രാജിവയ്ക്കണമെന്ന് പ്രവാസി കോൺഗ്രസ് ജില്ലാ പ്രസിഡൻറ് ദിനേശ് ചന്ദന ആവശ്യപ്പെട്ടു.

രാജ്യത്ത് കേട്ടുകേൾവിയില്ലാത്ത തരത്തിലാണ് ഒരു സർക്കാർ കള്ളക്കടത്ത് കേസിൽപ്പെടുന്നത്.

യു.എ.ഇ. പോലോരു രാജ്യത്തെ സംശയത്തിന്റെ മുനയിലെത്തിച്ച സർക്കാർ കളളക്കടത്തിന് കൂട്ടുനിന്നു എന്ന് സംശയിക്കുന്ന മന്ത്രിയെ മതത്തിന്റെ മറയിൽ രക്ഷപെടുത്താനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.