ആലപ്പുഴ: ജില്ലയുടെ തീരമേഖലയിൽ അഞ്ചാം ദിവസവും കൊവിഡ് സമ്പർക്ക വ്യാപനം കൂടുതലാണ്. ഇന്നലെ ജില്ലയിൽ 112 പേർക്ക് രോഗം സ്ഥിരീകരിച്ചതിൽ 104പേരും സമ്പർക്കത്തിലൂടെ. രണ്ടുപേർ വിദേശത്തുനിന്നും ആറുപേർ അന്യസംസ്ഥാനങ്ങളിൽ നിന്നും എത്തിയവരാണ്. 234 പേരുടെ പരിശോധനാഫലം നെഗറ്റീവായതോടെ 7314 പേർ രോഗമുക്തരായി. 2684 പേരാണ് ചികിത്സയിലുള്ളത്. ആലപ്പുഴ, പാണാവള്ളി, അമ്പലപ്പുഴ, പുന്നപ്ര തെക്ക് എന്നിവടങ്ങളിലാണ് സമ്പർക്ക വ്യാപനം കൂടുതൽ. രണ്ട് എരമല്ലിക്കര സ്വദേശികൾ, ഒരു പാണ്ടനാട്, ചെങ്ങന്നൂർ, മുളക്കുഴ, തണ്ണീർമുക്കം സ്വദേശികൾ എന്നിവർക്ക് രോഗം സ്ഥിരീകരിച്ചു.
# ജില്ലയിൽ നിരീക്ഷണത്തിലുള്ളവർ: 12,093
# വിവിധ ആശുപത്രികളിൽ കഴിയുന്നവർ: 2572
# ഇന്നലെ ആശുപത്രികളിൽ ഉള്ളവർ: 122
#കേസ് 40, അറസ്റ്റ് 18
കൊവിഡ് മാനദണ്ഡം ലംഘിച്ചതിനെതിരെ 46 കേസുകളിൽ 25 പേരെ അറസ്റ്റ് ചെയ്തു. മാസ്‌ക് ധരിക്കാത്തതിന് 219 പേർക്കും സാമൂഹ്യ അകലം പലിക്കാത്തതിന് 913 പേർക്കും കണ്ടെയ്ൻമെൻറ് സോൺ ലംഘനം നടത്തിയ രണ്ടു പേർക്കെതിരെയും കേസെടുത്തു.
:# കണ്ടെയ്ൻമെന്റ് സോൺ
താമരക്കുളം ഗ്രാമപഞ്ചായത്ത് വാർഡ് 11, കൃഷ്ണപുരം ഗ്രാമപഞ്ചായത്ത് വാർഡ് 8, വാർഡ് 3( വള്ളുകാപ്പള്ളി പ്രദേശം), പുളിങ്കുന്ന് ഗ്രാമപഞ്ചായത്ത് വാർഡ് 8 അക്രമ റോഡിൽ തൈത്തറ ഭാഗവും വാടയ്ക്കൽ പാലവും), വാർഡ് 7 (മുണ്ടുചിറ മാത്തച്ഛന്റെ പഴയ വർക്ഷോപ്പിൽ അകത്തോട്ടുള്ള വഴി മുതൽ അകത്തോട്ടുള്ള പ്രദേശം), ആലപ്പുഴ നഗരസഭ വാർഡ് 42 റെയിൽവേ സ്റ്റേഷൻ വാർഡ് (ആരയൻ പറമ്പ് മുതൽ സലിം എന്ന വ്യക്തിയുടെ കട ഉൾപ്പെടെയുള്ള പ്രദേശം) തുടങ്ങിയ പ്രദേശങ്ങൾ