വള്ളികുന്നം: എസ്.എൻ.ഡി.പി കാരാഴ്മ 4515-ാം നമ്പർ ശതാബ്ദി സ്മാരക ശാഖയിൽ മഹാസമാധി ദിനാചരണം സംഘടിപ്പിച്ചു. ഗുരുപൂജ, വിദ്യാരത്നം പുരസ്‌കാര വിതരണം, കാഷ് അവാർഡ് വിതരണം, പ്രഭാഷണം, പ്രാർത്ഥനാ യോഗം എന്നിവ നടന്നു. ബിരുദം, ഹയർ സെക്കൻഡറി, എസ്. എസ്. എൽ.സി, പരീക്ഷകളിൽ വിജയം നേടിയ വിദ്യാർത്ഥികൾക്ക് വിദ്യാരത്നം പുരസ്കാരവും എൽ.കെ.ജി മുതൽ ഉന്നത വിദ്യാഭ്യാസം വരെയുള്ള 200 ൽ അധികം വിദ്യാർത്ഥികൾക്ക് നോട്ട് ബുക്ക്, പേന, മാസ്ക് എന്നിവയടങ്ങിയ പഠനോപരണങ്ങളും വിതരണം ചെയ്തു.
വിദ്യാരത്നം പുരസ്‌കാര വിതരണ യോഗം എസ് എൻ ഡി പി യോഗം ചാരുംമൂട് യൂണിയൻ ചെയർമാൻ ജയകുമാർ പാറപ്പുറം ഉദ്ഘാടനം ചെയ്തു. യൂണിയൻ കൺവീനർ ബി സത്യപാൽ പുരസ്‌കാരങ്ങൾ വിതരണം ചെയ്തു. ശാഖാ പ്രസിഡന്റ് എസ്. എസ് അഭിലാഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ വൈസ് ചെയർമാൻ രഞ്ജിത്ത് ചുനക്കര, ചന്ദ്രബോസ് താമരക്കുളം, വന്ദന സുരേഷ്, വിഷ്ണു, കെ പി ചന്ദ്രൻ, റ്റി ഡി വിജയൻ, കെ വി അരവിന്ദാക്ഷൻ, ശ്രാവൺ പി രാജ്, ശ്രീക്കുട്ടൻ, മഹേഷ്, തങ്കമണി, സുലഭ എന്നിവർ സംസാരിച്ചു. ശാഖാ സെക്രട്ടറി കെ.ഗോപി സ്വാഗതവും വിജയൻ നന്ദിയും പറഞ്ഞു