അമ്പലപ്പുഴ:കാർഷിക മേഖലയ്ക്ക് പുത്തനുണർവ്വേകി കൃഷി വകുപ്പിന്റെ കീഴിൽ അമ്പലപ്പുഴ ബ്ലോക്ക് ആഗ്രോ സർവ്വീസ് സെന്ററിന്റെ പ്രവർത്തനം സജീവമാകുന്നു. കാർഷിക മേഖലയിൽ കൂടുതൽ ഇടപെടുന്നതിനും, കൃഷിയെ പരിപോക്ഷിപ്പിക്കുന്നതിനും അഗ്രോ സർവ്വീസ് സെന്ററുകൾക്ക് നിർണ്ണായക സ്വാധീനം ചെലുത്താൻ കഴിയും. തൊഴിലാളികളുടെയും കാർഷിക ഉപകരണങ്ങളുടെയും ലഭ്യതക്കുറവ് മൂലം പലകർഷകരും കാർഷീക മേഖലയിൽ നിന്ന് പിൻവലിയുകയാണ്. ഇതേ തുടർന്ന് കൃഷിയിറക്കാൻ അനുയോജ്യമായ സ്ഥലങ്ങൾ തരിശായി കിടക്കുകയാണ്. അഗ്രോ സർവ്വീസ് സെന്റർ പ്രവർത്തനമാരംഭിക്കുന്നതോടെ ഇവിടങ്ങളിലെല്ലാം കൃത്യമായ ഇടപെടൽ നടത്താൻ കഴിയും.
നിലമൊരുക്കൽ, ആവശ്യമായ നടീൽ വസ്തുക്കൾ, ജൈവ വളങ്ങൾ, ജൈവ കീടനാശിനികൾ ഗ്രോബാഗുകൾ എന്നിവ കർഷകർക്ക് അഗ്രോ സർവ്വീസ് സെന്റർ വഴി ലഭ്യമാക്കും.
അഗ്രോ സർവ്വീസ് സെന്റർ
ആവശ്യമായ യന്ത്രങ്ങളും, മനുഷ്യ വിഭവശേഷിയും ഒരുക്കുക എന്നതാണ് മുഖ്യലക്ഷ്യം.
ട്രാക്ടർ, ടില്ലർ, കാടുവെട്ടുന്ന യന്ത്രം, തെങ്ങ് കയറ്റത്തിന് ഉപയോഗിക്കുന്ന യന്ത്രമടക്കമുള്ളവ അഗ്രോ സർവ്വീസ് സെന്ററിൽ നിന്നും കർഷകർക്ക് ലഭ്യമാകും.
കൃഷി ജോലി ചെയ്യുന്നതിനായി പ്രത്യേക പരിശീലനം നൽകിയ ടെക്നിഷ്യൻമാരുടെ സേവനം ലഭിക്കും.
അന്വേഷണങ്ങൾക്ക് അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് കൃഷിഭവനുമായി ബന്ധപ്പെടണം. ഫോൺ : 94962721 50 ,9847850389