അരൂർ: എസ്.എൻ.ഡി.പി.യോഗം 960-ാം നമ്പർ ശാഖയുടെ നേതൃത്വത്തിൽ ശ്രീനാരായണ ഗുരുദേവന്റെ സമാധി ദിനം ആചരിച്ചു. ഉപവാസ പ്രാർത്ഥന, ഗുരുപൂജ, പുഷ്പാർച്ചന,ഗുരുദേവ പ്രാർത്ഥന എന്നിവ നടന്നു. ചടങ്ങുകൾക്ക് ശാഖപ്രസിഡന്റ് കെ.ആർ.ഗംഗാധരൻ,സെക്രട്ടറി സി.എസ്.ബാബു, വൈസ് പ്രസിഡന്റ് ടി.പി. സലി, യൂണിയൻ കമ്മിറ്റിയംഗം പി.കെ.ശ്രീനിവാസൻ എന്നിവർ നേതൃത്വം നൽകി. എഴുപുന്ന വടക്ക് 798-ാം നമ്പർ ശാഖയിൽ പ്രസിഡൻറ് എൻ.കെ. സിദ്ധാർത്ഥൻ പതാക ഉയർത്തി. ഗുരുപൂജ,ഗുരുദേവ കീർത്തനാലാപനം എന്നിവയുണ്ടായിരുന്നു. എസ്.എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ കുട്ടികളെ ആദരിച്ചു.രമേശൻ, ലക്ഷ്മണൻ, തങ്കപ്പൻ, മണിയൻ, ജയൻ തുടങ്ങിയവർ പങ്കെടുത്തു.