photo

ചേർത്തല:യുഗപ്രഭാവനായ ശ്രീനാരായണ ഗുരുദേവന്റെ 93-ാമത് മഹാസമാധി ദിനാചരണം എസ്.എൻ.ഡി.പി യോഗം ചേർത്തല യൂണിയന്റെ നേതൃത്വത്തിൽ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് യൂണിയൻ അങ്കണത്തിലെ ശ്രീനാരായണ വിശ്വധർമ്മ ക്ഷേത്രത്തിൽ നടത്തി.

യൂത്ത്മൂവ്‌മെന്റ്, വനിതാസംഘം,വൈദികസമിതി,എംപ്ലോയീസ് ഫോറം, സൈബർസേന,പെൻഷനേഴ്‌സ് ഫോറം,ബാലജനയോഗം എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് ചടങ്ങ് സംഘടിപ്പിച്ചത്.ഗുരുപൂജയോടുകൂടി ആരംഭിച്ച് പ്രത്യേക പ്രാർത്ഥനയ്ക്ക് ശേഷം 3.30ന് സമൂഹ പ്രാർത്ഥനയും നടന്നു. തുടർന്ന് ഗുരുപ്രസാദവിതരണത്തോടു കൂടി ചടങ്ങ് സമാപിച്ചു. യൂണിയൻ പ്രസിഡന്റ് കെ.വി.സാബുലാൽ,വൈസ് പ്രസിഡന്റ് പി.ജി.രവീന്ദ്രൻ,സെക്രട്ടറി വി.എൻ.ബാബു,യോഗം ഡയറക്ടർ ബോർഡ് അംഗങ്ങളായ വി.ശശികുമാർ,ടി.അനിയപ്പൻ,അനിൽ ഇന്ദീവരം,ബൈജു അറുകുഴി,യൂണിയൻ കൗൺസിലർമാരായ ടി.സത്യൻ,കെ.എം.മണിലാൽ,യൂത്ത്മൂവ്മെന്റ് യൂണിയൻ പ്രസിഡന്റ് ജെ.പി.വിനോദ്,സെക്രട്ടറി അജയൻ പറയകാട്,വനിതാസംഘം പ്രിസിഡന്റ് റാണി ഷിബു,സെക്രട്ടറി ശോഭിനി ചങ്ങരംകാട്ട്, വൈദീക സമിതി താലൂക്ക് യൂണിയൻ പ്രസിഡന്റ് എ.ടി.ജയൻ ശാന്തി,ക്ഷേത്രം മേൽശാന്തി രാജീവൻ ശാന്തി എന്നിവർ പങ്കെടുത്തു.

ഗുരുദേവദർശന വിഭാഗം കോ-ഓർഡിനേറ്റർ അനിൽ അപ്പുക്കുട്ടനും വനിതാ സംഘം നേതാക്കളും പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി.യൂണിയനിലെ 106 ശാഖകളും കുടുംബയൂണി​റ്റുകളും മഹാസമാധി ആചരണം നടത്തി.

എസ്.എൻ.ഡി.പി യോഗം കണിച്ചുകുളങ്ങര യൂണിയനിൽ സമാധി ദിനാചരണം കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് വിവിധ ചടങ്ങുകളോടെ സംഘടിപ്പിച്ചു.ഗുരുപുഷ്പാഞ്ജലി,തുടർന്ന് സമൂഹ പ്രാർത്ഥന,ഉപവാസം എന്നീ ചടങ്ങുകൾ നടത്തി.യൂണിയൻ വൈസ് പ്രസിഡന്റ് പി.കെ.ധനേശൻ പൊഴിക്കൽ ഉദ്ഘാടനം ചെയ്തു.യോഗം ഇൻസ്പെക്ടിംഗ് ഓഫീസർ കെ.കെ.പുരുഷോത്തമൻ അദ്ധ്യക്ഷത വഹിച്ചു.കൗൺസിലർമാരായ കെ.സോമൻ,വി.ആർ.ഷൈജു,എം.എസ്.നടരാജൻ,യൂത്ത്മൂവ്മെന്റ് യൂണിയൻ പ്രസിഡന്റ് ടി.കെ.അനിലാൽ,വനിതാ സംഘം യൂണിയൻ സെക്രട്ടറി തങ്കമണി ഗൗതമൻ,കണിച്ചുകുളങ്ങര 479-ാം നമ്പർ ശാഖ പ്രസിഡന്റ് പി.എസ്.അജിത്ത്,സെക്രട്ടറി വി.കെ.മോഹനദാസ്,ടി.എം.സുഗതൻ എന്നിവർ പങ്കെടുത്തു.യൂണിയൻ സെക്രട്ടറി ഇൻചാർജ് പി.എസ്.എൻ.ബാബു സ്വാഗതവും യൂണിയൻ കൗൺസിലർ സിബി നടേശ് നന്ദിയും പറഞ്ഞു.

താലൂക്ക് സമാധി ദിനാചരണ കമ്മി​റ്റിയും ശ്രീനാരായണ മെമ്മോറിയൽ ഗവ. ബോയ്‌സ് ഹയർസെക്കൻഡറി സ്‌കൂളും ചേർന്ന് ശ്രീനാരായണഗുരു സമാധിദിനം ആചരിച്ചു.കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് ഇക്കുറി ദിനാചരണം.മൗനജാഥ ഒഴിവാക്കിയാണ് ചടങ്ങുകൾ സംഘടിപ്പിച്ചത്. രാവിലെ 9.30ന് എസ്.എൻ.എം.ജി.ബി.എച്ച്.എസ്.എസിൽ പ്രിൻസിപ്പൽ ലെജുമോൾ പതാകഉയർത്തി.11ന് കളവംകോടം ശക്തീശ്വരം ക്ഷേത്രത്തിൽ ക്ഷേത്രയോഗം പ്രസിഡന്റ് സി.കെ.ഷാജിമോഹനിൽ നിന്നും ദീപശിഖ വിജയഘോഷ് ചാരങ്കാട്ട് ഏ​റ്റുവാങ്ങി 12ന് സ്‌കൂൾ അങ്കണത്തിൽ ഗുരുദേവ ചിത്രത്തിനുമുന്നിൽ സമർപ്പിച്ചു. അനുസ്മരണ സമ്മേളനം ഷാനിമോൾ ഉസ്മാൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. സമാധിദിനാചരണ കമ്മി​റ്റി ചെയർമാൻ വിജയഘോഷ് ചാരങ്കാട്ട് അദ്ധ്യക്ഷനായി.3.30ന് സമാധി പ്രാർത്ഥനയും നടന്നു.

എസ്.എൻ.ഡി.പി യോഗം തണ്ണീർമുക്കം 584-ാം നമ്പർ ശാഖായോഗത്തിന്റെ ആഭിമുഖ്യത്തിൽ മഹാസമാധിദിനം ലളിതമായ ചടങ്ങുകളോടെ ആചരിച്ചു. കഞ്ഞിക്കുഴിയിലെ വ്യാപാരി സംഘടനകളായ കുഞ്ഞിക്കുഴി വാണിജ്യ മണ്ഡലത്തിന്റെയും മർച്ചന്റ് അസോസിയേഷന്റെയും സംയുക്ത വേദിയായ വ്യാപാരി കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ കഞ്ഞിക്കുഴി മാർക്ക​റ്റിന് സമീപത്ത് 93-ാമത് മഹാസമാധി ദിനാചരണം നടത്തി. കഞ്ഞിക്കുഴി വാണിജ്യ മണ്ഡലം പ്രസിഡന്റ് ടി.കെ.ഷാജി തോപ്പിൽ പതാക ഉയർത്തി.തുടർന്ന് മർച്ചന്റ് അസോ. പ്രസിഡന്റ് രാധാകൃഷ്ണൻ അർച്ചന ദീപ പ്രകാശനം നടത്തി.പുഷ്പാർച്ചന, ഗുരുദേവ സൂക്ത പാരായണം എന്നീ ചടങ്ങുകളും നടത്തി.