തുറവൂർ: പുത്തൻ ചന്ത ശ്രീനാരായണ ഗുരുദേവ ക്ഷേത്രത്തിൽ സമൂഹ പ്രാർത്ഥന, പ്രഭാഷണം,സ്കോളർഷിപ്പ് വിതരണം എന്നീ ചടങ്ങുകളോട സമാധി ദിനം ആചരിച്ചു എസ്.എൻ.ഡി.പി.യോഗം ഭാരതവിലാസം 765-ാം നമ്പർ തുറവൂർ തെക്ക് ശാഖയുടെ നേതൃത്വത്തിലായിരുന്നു ചടങ്ങുകൾ ശാഖാ സെക്രട്ടറി റെജിമോൻ, പ്രസിഡന്റ് ഷിബുലാൽ സൈബർ സേന ചേർത്തല യൂണിയൻ വൈസ് ചെയർമാൻ പി.പത്മകുമാർ, എം.വി.രാജീവ്, ദേവദാസ് ,സുവർണ്ണൻ, ചന്ദ്രബോസ്, അനിരുദ്ധൻ, പ്രസന്നൻ, സതീശൻ, ശോഭ, സിനി സോമൻ തുടങ്ങിയവർ പങ്കെടുത്തു. തുറവുർ വടക്ക് കുറുമ്പിൽ ഗുരുദേവക്ഷേത്രത്തിൽ നടന്ന ചടങ്ങുകൾക്ക് എസ്.ചിദംബരൻ, എം.സന്തോഷ് കുമാർ, സി.ജി.ബാബു, ഷൺമുഖൻ കളത്തിൽ, സരസമ്മ, കാർത്തികേയൻ, ലളിതാ ബാബു എന്നിവർ നേതൃത്വം നൽകി. കോടംതുരുത്ത് ശ്രീനാരായണീയ കുടുംബ സൗഹൃദ ട്രസ്റ് ഉപവാസ പ്രാർത്ഥന, പതാക ഉയർത്തൽ, ഗുരുദേവ കീർത്തനാാലാപനം, മൗന പ്രാർത്ഥന, ഗുരുപൂജ എന്നീ ചടങ്ങുകളോടെ സമാധി ദിനാചരണം നടത്തിി. ട്രസ്റ്റ് പ്രസിഡൻറ് അശോകൻ ശാസ്തതമംഗലത്ത്, സെക്രട്ടറി സിജിമോൻ എസ്.കരോട്ട് തുടങ്ങിയവർ നേതൃത്വം നൽകി.