hg

കുമരകം: ശ്രീനാരായണ ഗുരുദേവന്റെ 93- മത് മഹാസമാധി കുമരകത്ത് കൊവിഡ് പ്രോട്ടോകോൾ പാലിച്ച് ആചരിച്ചു.
കുമരകം കിഴക്കും ഭാഗം 154ാം ശാഖാ ഗുരുമന്ദിരത്തിൽ നിന്നും ശ്രീകുമാരമംഗലം ക്ഷേത്രത്തിലേക്ക് ശാന്തിയാത്ര നടന്നു. ഭക്തജനങ്ങളെ പരിപൂർണ്ണമായി ഒഴിവാക്കി ദേവസ്വം ഭാരവാഹികളും അംഗശാഖ ഭാരവാഹികളും ശാന്തിയാത്രയിൽ പങ്കെടുത്തു. മഹാ സമാധി പൂജയ്ക്ക് ക്ഷേത്രം തന്ത്രി എരമല്ലൂർ ഉഷേന്ദ്രൻ തന്ത്രികൾ മുഖ്യകാർമ്മികത്വം വഹിച്ചു. ദേവസ്വം പ്രസിഡന്റ് വി.പി അശോകൻ ഗുരുദേവ സന്ദേശം നൽകി. വൈസ് പ്രസിഡന്റ് പി. എ. സുരേഷ്, സെക്രട്ടറി കെ. ഡി.സലിമോൻ, മനേജർ എസ്.വി.സുരേഷ് കുമാർ ട്രഷറർ പി.ജി.ചന്ദ്രൻ തുടങ്ങിയവർ ശാന്തിയാത്രയ്ക്ക് നേതൃത്വം നൽകി.