എടത്വാ: ശ്രീനാരായണ ഗുരുവേവന്റെ 93ാമത് മഹാസമാധി ദിനാചരണത്തിൽ കുട്ടനാട് സൗത്ത് യുണിയന്റെ നേതൃത്വത്തിൽ 778-ാം നമ്പർ തലവടി തെക്ക് ശാഖ ഗുരുദേവ മന്ദിരത്തിൽ വിശ്വശാന്തി ഹോമം നടന്നു. സുജിത്ത് തന്ത്രിയുടെ അദ്ധ്യക്ഷതയിൽ കൂടിയ യോഗം യുണിയൻ കൺവീനർ അഡ്വ. പി. സുപ്രമോദം ഉദ്ഘാടനം ചെയ്തു. കൺവീനർ ശ്യാം ശാന്തി, യുണിയൻ അഡ്മിനിട്രേറ്റിവ് കമ്മറ്റി അംഗം വി. പി. സുജീന്ദ്ര ബാബു, തലവടി ഗ്രാമപഞ്ചായത്ത് മെമ്പർ അജിത്ത് കുമാർ പിഷാരത്ത്, ശാഖാ സെക്രട്ടറി പി. ഡി. കുട്ടപ്പൻ, എക്സിക്യുട്ടികമ്മറ്റി അംഗം രാജൻ എടത്വാ, ബിജു മണപ്ര, വനോദ് നീരേറ്റുപുറം, മനോജ്‌മോൻ എന്നിവർ പ്രസംഗിച്ചു.