മാവേലിക്കര: 140 ലിറ്റർ കോടയും വാറ്റുപകരണങ്ങളുമായി രണ്ടു പേർ എക്സൈസിന്റെ പിടിയിലായി. മുള്ളിക്കുളങ്ങര മണ്ടപത്തുകുഴി സന്തോഷ് ഉമ്മൻ(36), പല്ലാരിമംഗലം വേലത്താണ്ടേത്ത് വടക്കതിൽ വിനോദ് (50) എന്നിവരാണ് അറസ്റ്റിലായത്. സന്തോഷ് ഉമ്മന്റെ വീട്ടിൽ നിന്നാണ് സാധനങ്ങൾ പിടികൂടിയത്. പ്രിവന്റീവ് ഓഫീസർമാരായ ടി​.പ്രിയാലാൽ, എസ്.ഹാരിസ്, ഗോപകുമാർ, സജികുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ ആർ.പ്രകാശ്, വി.വിനീത് എന്നിവരുടെ നേതൃത്വത്തിലായിരുന്നു റെയ്ഡ്.