ആലപ്പുഴ : കുട്ടനാട് സൗത്ത് യുണിയനിൽ മഹാസമാധിദിനാചരണം ഭക്തിസാന്ദ്രമായി ആചരിച്ചു. യുണിയൻ ഓഫീസിൽ മഹാസമാധി സമ്മേളനംയൂണിയൻ കൺവീനർ അഡ്വ.പി. സുപ്ര മോദം ഉദ്ഘാടനം ചെയ്തു. ജോയിന്റ് കൺവീനർ എ.ജി. സുഭാഷ് അദ്ധ്യക്ഷത വഹിച്ചു യുണിയൻ അഡ്മിനി ട്രേറ്റിവ് കമ്മറ്റി അഗം വി.പി. സുജീന്ദ്രബാബു സ്വാഗത പ്രസംഗം നടത്തി . സൈബർ സേന യുണിയൻ ചെയർമാൻ ബിജു മണപ്ര സംസാരിച്ചു . യുണിയൻ വനിതാ സംഘം വൈസ് ചെയർ പേഴ്സൻ ശ്രീജാ രാജേഷ് നന്ദി പറഞ്ഞു.