മാവേലിക്കര: ചെട്ടികുളങ്ങര ശ്രീനാരായണ ഗുരുധർമ്മാനന്ദ സേവാശ്രമത്തിൽ മഹാസമാധി ദിനാചരണം നടത്തി. ആശ്രമത്തിൽ രാവിലെ ഹവനം, ഗുരുപൂജ, പ്രാർത്ഥന യജ്ഞം, സമൂഹപ്രാർത്ഥന, കഞ്ഞിവീഴ്ത്തൽ, അനുസ്മരണ സമ്മേളനം, വൈകിട്ട് മഹാസമാധി പ്രാർത്ഥന, വസ്ത്രധാനം എന്നിവ നടന്നു. അനുസ്മരണ സമ്മേളനം ആശ്രമാചാര്യൻ ഗുരു ജ്ഞാനാനന്ദൻ സ്വാമി ഉദ്ഘാടനം ചെയ്തു. സേവാസമിതി പ്രസിഡന്റ് ആർ.അരവിന്ദാക്ഷൻ അദ്ധ്യക്ഷനായി. യോഗത്തിൽ ഹംസധ്വനി എഡിറ്റർ എൻ.ശശീന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. സേവാസമിതി മുൻ പ്രസിഡന്റ് കെ.ഹേമചന്ദ്രൻ കാവ്യാർച്ചന നടത്തി. വൈസ് പ്രസിഡന്റ് പ്രേമാനന്ദൻ സ്വാമി മഹാസമാധി സന്ദേശം നൽകി. മുൻ ജോ.സെക്രട്ടറി ബേബി ഹരിദാസ്, വസന്താദേവി എന്നിവർ സംസാരിച്ചു. യോഗത്തിൽ സേവാസമിതി ജനറൽ സെക്രട്ടറി അനിൽ.കെ ശിവരാജ് സ്വാഗതവും ഗുരുകുല വിദ്യാർത്ഥി ഗുരുരാജ്.എസ് നന്ദിയും പറഞ്ഞു.