കുട്ടനാട്: എസ്.എൻ.ഡി പിയോഗം കുട്ടനാട് യൂണിയനിൽ ശ്രീനാരായണ ഗുരുദേവന്റെ 93-ാമത് മഹാ സമാധി പ്രാർത്ഥനായജ്ഞം, ഗുരുദേവ വചനാമൃത പ്രഭാഷണം, സമാധി പൂജ, മംഗളാരതി തുടങ്ങി ഭക്തി നിർഭരമായ ചടങ്ങുകളോടെ ആചരിച്ചു. കൺവീനർ സന്തോഷ് ശാന്തി ഭദ്രദീപം കൊളുത്തിയ ചടങ്ങിൽ. യൂണിയൻ വൈസ് ചെയർമാൻ എം.ഡി. ഓമനക്കുട്ടൻ പ്രാർത്ഥനായജ്ഞവും ഗുരുദേവ വചനാമൃത പ്രഭാഷണവും ഉദ്ഘാടനം ചെയ്തു.
യൂണിയൻ അഡ്മിനിസ്‌ട്രേറ്റിവ് കമ്മിറ്റിയംഗം ടി.എസ്. പ്രദീപ്കുമാർ അദ്ധ്യക്ഷത വഹിച്ചു. അഡ്മിനിസ്‌ട്രേറ്റിവ് കമ്മിറ്റിയംഗങ്ങളായ എം.പി. പ്രമോദ്, കെ.കെ. പൊന്നപ്പൻ, പി.ബി. ദിലീപ്, യൂത്ത്മൂവ്‌മെന്റ് യൂണിയൻ വൈസ് പ്രസിഡന്റ് ടി.എസ്. ഷിനുമോൻ വനിതാസംഘം കേന്ദ്രസമിതിയംഗം വിജയമ്മ ജയപ്രകാശ്, യൂത്ത്മൂവ്‌മെന്റ് യൂണിയൻ പ്രസിഡന്റ് കെ.ബി. സുബീഷ്, സെക്രട്ടറി പി.ആർ. രതീഷ്, ജോയിന്റ് സെക്രട്ടറി രഞ്ജു വി.കാവാലം, വനിതാസംഘം യൂണിയൻ പ്രസിഡന്റ് ലേഖ ജയപ്രകാശ്, എംപ്ലോയീസ് ഫോറം കേന്ദ്രസമിതി ജോയിന്റ് സെക്രട്ടറി ഗോകുൽദാസ്, പുന്നക്കുന്നം 6421-ാം ശാഖാ സെക്രട്ടറി രഞ്ജിനി ബിനു എന്നിവർ ഗുരുദേവ കൃതികളെക്കുറിച്ച് പ്രഭാഷണം നടത്തി. ടി.ആർ. അനീഷ് നന്ദി പറഞ്ഞു. പ്രാർത്ഥനായജ്ഞത്തിന് എം. സുധീരൻ, എസ്. അനന്തു, രാഹുൽ, പ്രകാശ്, പ്രദീപ് നെടുമുടി, ബീന സാബു എന്നിവർ നേതൃത്വം നൽകി.3.30ന് നടന്ന മഹാസമാധി പൂജയോടെ ചടങ്ങുകൾ അവസാനിച്ചു.