പൂച്ചാക്കൽ: ശ്രീനാരായണ ഗുരുവിന്റെ 93-ാമത് മഹാസമാധി ദിനാചരണം പൂച്ചാക്കൽ മേഖലയിൽ ഭക്തിനിർഭരമായി ആചരിച്ചു. എസ്.എൻ.ഡി.പി.യോഗം 544-ാം നമ്പർ ശ്രീകണ്ഠേശ്വരം ശാഖയിൽ സമൂഹപ്രാർത്ഥനയും അർച്ചനയും നടന്നു. ചെയർമാൻ കെ.എൽ.അശോകൻ നേതൃത്വം നൽകി. ഗുരുക്ഷേത്രത്തിലെ വൈദിക ചടങ്ങുകൾക്ക് ഷിബു കശ്യപ്,ഗോപി ശാന്തി എന്നിവർ കാർമ്മികത്വം വഹിച്ചു. 2860-ാം നമ്പർ ഗീതാനന്ദപുരം ശാഖയിൽ ഉപവാസം, സമൂഹപ്രാർത്ഥന, സമാധി പൂജ തുടങ്ങിയ ചടങ്ങുകൾ നടന്നു. യൂണിയൻ കൗൺസിലർ ബിജുദാസ്, പ്രസിഡന്റ് സോമൻ, സെക്രട്ടറി സോമേഷ് എന്നിവർ നേതൃത്വം നൽകി.
3327-ാം നമ്പർ തേവർവട്ടം ശാഖയിലെ ഗുരുക്ഷേത്രത്തിൽ ഉപവാസം, ഗുരുദേവ കൃതികളുടെ ആലാപനം, അർച്ചന, സമാധി പൂജ തുടങ്ങിയ ചടങ്ങുകൾ നടന്നു. പ്രസിഡന്റ് ബാബു മരോട്ടിക്കൽ, സെക്രട്ടറി ടി.എൻ.സിദ്ധാർത്ഥൻ, ഗുരുകുലം ആദ്ധ്യാത്മിക പഠനകേന്ദ്രം ഭാരവാഹികളായ ദേവദാസ്, മദീഷ്, അഖിൽ അപ്പുക്കുട്ടൻ, ആർ.ദേവദാസ് എന്നിവർ നേതൃത്വം നൽകി. 613-ാം നമ്പർ മാക്കേക്കടവ് ശാഖ ഗുരുസന്നിധിയിൽ വിശേഷാൽ പൂജകൾ, ഉപവാസം എന്നിവ നടന്നു. പ്രസിഡന്റ് കെ.ധനഞ്ജയൻ, വൈസ് പ്രസിഡന്റ് ആർ.ശ്യാംകുമാർ, സെക്രട്ടറി എം.കെ.പങ്കജാക്ഷൻ.എസ്.എൻ.ഡി.പി.യോഗം ഡയറക്ടർ ബോർഡ് അംഗം ബൈജു അറുകുഴി എന്നിവർ നേതൃത്വം നൽകി.
1140-ാം നമ്പർ തൃച്ചാറ്റുകുളം നോർത്ത് ശാഖയിൽ ഉപവാസം, സമൂഹപ്രാർത്ഥന എന്നിവ നടന്നു. പ്രസിഡന്റ് പി.കെ.രവി, വൈസ് പ്രസിഡന്റ് പി.കെ.പുരുഷൻ, സെക്രട്ടറി വി.കെ.രവീന്ദ്രൻ, യൂണിയൻ കൗൺസിലർ വിനോദ് മാനേഴത്ത് എന്നിവർ നേതൃത്വം നൽകി.