ചാരുംമൂട് : പാലമേൽ പഞ്ചായത്ത് പ്രദേശത്തെ കാട്ടുപന്നി ശല്യവുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനായി പത്തനംതിട്ട ഡി.എഫ്.ഒ പങ്കെടുത്ത് ജാഗ്രതാ സമിതി യോഗം ചേരുന്നു. ഇന്ന് രാവിലെ 11 ന് പഞ്ചായത്ത് ഓഫീസിൽ വച്ചാണ് യോഗം . പ്രസിഡന്റ് ഓമനാ വിജയൻ അധ്യക്ഷത വഹിക്കും.