ചാരുംമൂട്: ശ്രീനാരായണ ഗുരുവിന്റെ 93 -ാമത് മഹാസമാധി ദിനം വൈദിക ചടങ്ങുകൾ മാത്രമായി ചാരുംമൂട് യൂണിയനിൽ ആചരിച്ചു. കൊവിഡ് നിയന്ത്രണങ്ങൾക്ക് വിധേയമായി രാവിലെ ഗുരുക്ഷേത്രങ്ങളിലും ഭവനങ്ങളിലും യൂണിയൻ ഓഫീസിലും സമൂഹപ്രാർത്ഥന നടത്തി. വൈകിട്ട് 3.30ന് സമാധി പ്രാർത്ഥനയോടെ ചടങ്ങുകൾ സമാപിച്ചു. യൂണിയൻ ഭാരവാഹികളായ ജയകുമാർ പാറപ്പുറം, ബി.സത്യപാൽ, രഞ്ജിത് രവി, എസ്.എസ്.അഭിലാഷ് കുമാർ, വി.ചന്ദ്രബോസ്, വനിതാ സംഘം, യൂത്ത് മൂവ്മെന്റ് ഭാരവാഹികളായ വന്ദന സുരേഷ് , സ്മിത ദ്വാരക, വി.വിഷ്ണു ശ്രീക്കുട്ടൻ, മഹേഷ്, ശ്രാവൺ എന്നിവർ വിവിധ ശാഖാ യോഗങ്ങളിലെ ചടങ്ങുകൾക്ക് നേതൃത്വം നൽകി.