പൂച്ചാക്കൽ : ശ്രീനാരായണ ഗുരു മഹാസമാധിയോടനുബന്ധിച്ച് എസ്.എൻ.ഡി.പി.യോഗം 576-ാം നമ്പർ വാഴത്തറവെളി ശാഖയിലെ അന്നപൂർണ്ണേശ്വരി ഭദ്രകാളി ക്ഷേത്രത്തിൽ നടന്ന ചടങ്ങുകൾക്ക് മേൽശാന്തി മുകുന്ദൻ മാധവൻ കാർമ്മികത്വം വഹിച്ചു. പ്രസിഡൻ്റ് എം.സുരേഷ്, വൈസ് പ്രസിഡൻറ് ആർ.സദാനന്ദൻ, സെക്രട്ടറി ഷൈജുകാമ്പള്ളി, .കമ്മറ്റി അംഗങ്ങളായ സരസ്വതി, മിനി അനിൽകുമാർ തുടങ്ങിയവർ നേതൃത്വം നൽകി.