photo

ചേർത്തല: പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ ബൈക്കിലെത്തി കടന്നുപിടിച്ച കേസിൽ പ്രതിയായ യുവാവിന്റെ രേഖാ ചിത്രം പൊലീസ് പുറത്തുവിട്ടു.

കഴിഞ്ഞ മാസം അവസാനം മാരാരിക്കുളം വടക്ക് പഞ്ചായത്തിൽ, രാവിലെ കടയിൽ പോകാൻ റോഡിലൂടെ നടന്നുവന്ന പെൺകുട്ടിയെയാണ് ഇയാൾ ഉപദ്റവിച്ചത്. കുട്ടി നിലവിളിച്ചപ്പോഴേക്കും പ്രതി രക്ഷപ്പെട്ടു. സാക്ഷി മൊഴികളുടെ അടിസ്ഥാനത്തിലും പെൺകുട്ടി നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലുമാണ് രേഖാചിത്രം തയ്യാറാക്കിയത്. പോക്സോ നിയമ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തത്.