മാവേലിക്കര : മഹാസമാധി ദിനാചരണത്തിന്റെ ഭാഗമായി ടി.കെ.മാധവൻ സ്മാരക മാവേലിക്കര യൂണിയനിൽ വിവിധ ചടങ്ങുകൾ നടന്നു. യൂണിയൻ വക ഗുരുക്ഷേത്രത്തിൽ രാവിലെ മുതൽ സമൂഹപ്രാർത്ഥനയും, ഉപവാസവും ഉണ്ടായിരുന്നു. ചടങ്ങുകൾക്ക് രാജൻ ഡ്രീംസ്, ഗോപൻ ആഞ്ഞിലിപ്ര, വിനു ധർമ്മരാജൻ, സുരേഷ് പള്ളിക്കൽ എന്നിവർ നേതൃത്വം നൽകി. 50 ശാഖാ യോഗങ്ങളിലും കോവി ഡ് 19 മാനദണ്ഡങ്ങൾ പാലിച്ച് സമാധിദിനം ഭക്തി നിർഭരമായി ആചരിച്ചു , യൂണിയൻ നേതാക്കൾ, വനിതാ സംഘം, യൂത്ത് മൂവ്മെന്റ പ്രവർത്തകർ, മേഖല ചെയർമാൻ, കൺവീനർ തുടങ്ങിയവർ വിവിധ ശാഖാ യോഗങ്ങൾ സന്ദർശിച്ചു.