ആലപ്പുഴ: ശ്രീനാരായണ ഗുരുദേവന്റെ 93-ാമത് മഹാസമാധി ദിനാചരണത്തിന്റെ ഭാഗമായി എസ്.എൻ.ഡി.പി യോഗം പന്തളം യൂണിയൻ ആസ്ഥാനത്ത് നടന്ന സമൂഹ പ്രാർത്ഥനയുടെയും വൈദിക ചടങ്ങുകളുടെയും ഭദ്രദീപ പ്രകാശനം യുണിയൻ സെക്രട്ടറി ഡോ. എ.വി. ആനന്ദരാജ് നിർവ്വഹിച്ചു യൂണിയൻ വൈസ് പ്രസിഡന്റ് ടി.കെ.വാസവൻ അദ്ധ്യക്ഷത വഹിച്ചു.യൂണിയൻ കൗൺസിൽ അംഗങ്ങളായ ഉദയൻ പാറ്റൂർ, സുരേഷ് മുടിയൂർകോണം, അനിൽ ഐസെറ്റ്, എസ്. ആദർശ്, ശിവജി ഉള്ളന്നൂർ, രേഖ അനിൽ,വനിതാസംഘം ഭാരവാഹികളായ രമണി സുദർശനൻ, സുമാ വിമൽ, ഗീതറാവു, ശാഖാ ഭാരവാഹികളായ അനിൽകുമാർ, സുദർശനൻ തുടങ്ങിയവർ പങ്കെടുത്തു. യൂണിയനിലെ 31 ശാഖകളിലും മഹാസമാധി ആചരിച്ചു